Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emergency Department

Kottayam

ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗം താ​ളം​തെ​റ്റു​ന്നു

ച​ങ്ങ​നാ​ശേ​രി: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ഹി​തവി​ഭാ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു. ദി​നം​പ്ര​തി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നാ​യി ഇ​രു​നൂ​റി​ലേ​റെ രോ​ഗി​ക​ളാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യ്ക്കെത്തുന്നത് മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി ഡ്യൂ​ട്ടി ചെ​യ്യു​ന്ന​ത് ഇ​പ്പോ​ള്‍ അ​ഞ്ചു ഡോ​ക്ട​ര്‍​മാ​ര്‍ മാ​ത്ര​മാ​ണ്. രാ​വി​ലെ എ​ട്ടു മു​ത​ല്‍ ര​ണ്ടു​വ​രെ, ര​ണ്ടു മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ, രാ​ത്രി എ​ട്ടു​മു​ത​ല്‍ പി​റ്റേ​ന്ന് രാ​വി​ലെ എ​ട്ടു​വ​രെ എ​ന്നി​ങ്ങ​നെ മൂ​ന്നു ഷി​ഫ്റ്റാ​യാ​ണ് അ​ത്യാ​ഹി​ത​വി​ഭാ​ഗം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഓ​രോ ഷി​ഫ്റ്റി​ലും ഒ​രു ഡോ​ക്ട​റു​ടെ സേ​വ​നം മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഈ ​വി​ഭാ​ഗ​ത്തി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്ക് ഡോ​ക്ട​റെ ക​ണ്‍​സ​ള്‍​ട്ട് ചെ​യ്ത് മ​രു​ന്നു ല​ഭി​ക്കാ​ന്‍ ഏ​റെ നേ​രം കാ​ത്തി​രി​ക്കേ​ണ്ടിവ​രു​ന്നു. ചി​ല​സ​മ​യ​ങ്ങ​ളി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ നീ​ണ്ട ക്യൂ​വും ദൃ​ശ്യ​മാ​ണ്.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെയും രാ​ത്രി എ​ട്ടു​മു​ത​ല്‍ പി​റ്റേ​ന്ന് രാ​വി​ലെ​ വ​രെയും ഡ്യൂ​ട്ടി ചെ​യ്യു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍ ജോ​ലി ഭാ​ര​ത്താ​ല്‍ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് പ​തി​വ്. ഈ ​വി​ഭാ​ഗ​ത്തി​ല്‍ പ​ത്ത് ഡോ​ക്ട​ര്‍​മാ​രെ​ങ്കി​ലു​മി​ല്ലാ​തെ കാ​ര്യ​ങ്ങ​ള്‍ ഓ​ടി​ല്ലെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

അ​ത്യാ​ഹി​ത ​വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ജോ​ലി​ഭാ​രം

രോ​ഗി​ക​ളെ ക​ണ്‍​സ​ള്‍​ട്ട് ചെ​യ്യു​ന്ന ഡോ​ക്ട​ര്‍​ത​ന്നെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് എ​ത്തു​ന്ന​വ​രെയും തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റ് എ​ത്തു​ന്ന​വ​രെയും ഉ​ള്‍​പ്പടെയു​ള്ള​വ​രെ നോക്കേ​ണ്ടിവ​രു​ന്ന​ത് രോ​ഗി​ക​ള്‍​ക്കും ഡോ​ക്ട​ര്‍​ക്കും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

പൊ​ലിസ് കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട് എ​ത്തു​ന്ന​വ​രെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന ജോ​ലി​യും അ​ത്യാ​ഹി​ത വി​ഭാ​ഗം ഡോ​ക്ട​റാ​ണ് ചെ​യ്യേ​ണ്ട​ത്.

കോ​ട്ട​യം, പാ​ലാ, വൈ​ക്കം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ണ്ടെ​ന്നി​രി​ക്കെ​യാ​ണ് ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഈ ​വി​ഭാ​ഗ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ എ​ണ്ണ​ക്കു​റ​വു​മൂ​ലം ദു​രി​ത​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up